Saturday 22 January 2011

തിരൂര്‍ തുഞ്ചന്‍ പറമ്പ്- ബ്ലോഗ് മീറ്റ് ആലോചന

എറണാകുളത്തെ ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായി അടുത്ത ബൂലോഗ ചര്‍ച്ചായോഗം തിരൂരിലെ തുഞ്ചന്‍ പറംബിലായോലോ എന്ന് ഒരു ചിന്ത കൊട്ടോട്ടിക്കാരന്‍ സാബുവിന്റെയും, ബ്ലോഗിലെ പ്രധാന തോന്ന്യാസിയുടേയും, മലപ്പുറത്തെ മറ്റു ബൂലോക ശിങ്കങ്ങളുടേയും ആഗ്രഹ പ്രകടനങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നു.
കൊട്ടോട്ടിക്കാരന്റെ ബ്ലോഗില്‍ ഇതേക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി ഒരു പോസ്റ്റ് കണ്ടു. ആ പോസ്റ്റിലേക്കുള്ള ലിങ്ക്:
മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ്

ബ്ലോഗിലേക്കു കടന്നുവരുന്ന ആര്‍ക്കും അഭിമുഖീകരിക്കേണ്ടതായ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളുണ്ട്. അവയെല്ലാം തരണം ചെയ്ത്
ബ്ലോഗിങ്ങ് സുഗമമാകുന്നത്വരെ സാങ്കേതിക ജ്ഞാനമില്ലാത്തവര്‍ പലപ്പോഴും നന്നായി കഷ്ടപ്പെടാറുണ്ട്.ഇതിനെല്ലാം ഒരു പരിഹാരമാണ് ബ്ലോഗില്‍ പരിചിതരായ ബ്ലോഗര്‍മാരെ നേരില്‍ കണ്ടുകൊണ്ടുള്ള അനുഭവങ്ങാളുടെ പങ്കുവക്കല്‍. ഇത്തരം സാങ്കേതിക കാര്യങ്ങള്‍ക്കു ശേഷം ഗൌരവപൂര്‍വ്വം ചര്‍ച്ചചെയ്യേണ്ടതായ വേറേയും വിഷയങ്ങളുണ്ട്. ഒന്നാമത് ബ്ലോഗ് എന്ന മാധ്യമം ജനകീയമാകുന്നതുവരെ നിലവിലുള്ള ബ്ലോഗര്‍മാരില്‍ നിക്ഷിപ്തമായിട്ടുള്ള ചില ഉത്തരവാദിത്വങ്ങളുണ്ട്. ബ്ലോഗ് എന്ന നവ മാധ്യമത്തെ പ്രചരിപ്പിക്കുക എന്നതുതന്നെയാണതില്‍ പ്രധാനം. കേരളത്തിലെ ഇന്റെര്‍നെറ്റ് കഫേകളീല്‍ മലയാളം യൂണിക്കോട്
നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കാണമെന്ന ഒരു നിബന്ധന തന്നെ സര്‍ക്കാരിനെക്കൊണ്ട് നടപ്പിലാക്കിക്കേണ്ടതുണ്ട്.ഇതുപോലുള്ള ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരങ്ങള്‍ കണ്ടേത്താനും, തീരുമാനങ്ങള്‍ നടപ്പിലാക്കാനും നമ്മുടെ നാട്ടില്‍ പരക്കെ നടത്തപ്പെടുന്ന ബ്ലോഗ് കൂട്ടായ്മകളിലൂടെ നമുക്ക് സാധിക്കേണ്ടതുണ്ട്.
മലപ്പുറത്ത് നടത്താനിരിക്കുന്ന ശില്‍പ്പശാലയിലും അത്തരമൊരു ഉത്തരവാദിത്വബോധം ബ്ലോഗര്‍മാര്‍ക്കുണ്ടാകട്ടെ എന്ന് ആശിക്കട്ടെ.