Thursday, 17 March 2011

തിരൂര്‍ തുഞ്ചന്‍‌പറമ്പ് ബ്ലോഗ് മീറ്റ് കോണ്ടാക്റ്റ് നമ്പറുകള്‍

തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് 2011 ഏപ്രില്‍ 17 ന് നടത്തപ്പെടുകയാണല്ലോ. കേരളത്തില്‍ ബ്ലോഗുകളുടെ ചരിത്രത്തില്‍ പ്രധാന ചുവടുവയ്പ്പായി കണക്കാക്കാവുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ ബ്ലോഗര്‍മാരും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്ത്താക്കളും ആവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തിരൂര്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സംഘാടകരെ നേരില്‍ ബന്ധപ്പെടുക.

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍:

1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614
ഇതുമായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു:

1)തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്

2)തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്...

3)...കഥയ മമ കഥയ മമ കഥകളതിസാദരം.-ഡോ.ആര്‍.കെ.തിരൂര്‍

4)മീറ്റ്: സ്ഥലവും തീയതിയും തീരുമാനിച്ചു.-കൊട്ടോട്ടിക്കാരന്‍

5)തിരൂര്‍ തുഞ്ചന്‍‌പറമ്പിലെ ചില പടംസ്-കൊട്ടോട്ടിക്കാരന്‍


6)മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ്-കൊട്ടോട്ടിക്കാരന്‍

7)തിരൂര്‍ തുഞ്ചന്‍ പറമ്പ്- ബ്ലോഗ് മീറ്റ് ആലോചന-ബ്ലോഗ് അക്കാദമി

8)ബ്ളോഗ് സുവനീർ 'തുഞ്ചൻ മീറ്റ് 2011'

Saturday, 22 January 2011

തിരൂര്‍ തുഞ്ചന്‍ പറമ്പ്- ബ്ലോഗ് മീറ്റ് ആലോചന

എറണാകുളത്തെ ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായി അടുത്ത ബൂലോഗ ചര്‍ച്ചായോഗം തിരൂരിലെ തുഞ്ചന്‍ പറംബിലായോലോ എന്ന് ഒരു ചിന്ത കൊട്ടോട്ടിക്കാരന്‍ സാബുവിന്റെയും, ബ്ലോഗിലെ പ്രധാന തോന്ന്യാസിയുടേയും, മലപ്പുറത്തെ മറ്റു ബൂലോക ശിങ്കങ്ങളുടേയും ആഗ്രഹ പ്രകടനങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നു.
കൊട്ടോട്ടിക്കാരന്റെ ബ്ലോഗില്‍ ഇതേക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി ഒരു പോസ്റ്റ് കണ്ടു. ആ പോസ്റ്റിലേക്കുള്ള ലിങ്ക്:
മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ്

ബ്ലോഗിലേക്കു കടന്നുവരുന്ന ആര്‍ക്കും അഭിമുഖീകരിക്കേണ്ടതായ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളുണ്ട്. അവയെല്ലാം തരണം ചെയ്ത്
ബ്ലോഗിങ്ങ് സുഗമമാകുന്നത്വരെ സാങ്കേതിക ജ്ഞാനമില്ലാത്തവര്‍ പലപ്പോഴും നന്നായി കഷ്ടപ്പെടാറുണ്ട്.ഇതിനെല്ലാം ഒരു പരിഹാരമാണ് ബ്ലോഗില്‍ പരിചിതരായ ബ്ലോഗര്‍മാരെ നേരില്‍ കണ്ടുകൊണ്ടുള്ള അനുഭവങ്ങാളുടെ പങ്കുവക്കല്‍. ഇത്തരം സാങ്കേതിക കാര്യങ്ങള്‍ക്കു ശേഷം ഗൌരവപൂര്‍വ്വം ചര്‍ച്ചചെയ്യേണ്ടതായ വേറേയും വിഷയങ്ങളുണ്ട്. ഒന്നാമത് ബ്ലോഗ് എന്ന മാധ്യമം ജനകീയമാകുന്നതുവരെ നിലവിലുള്ള ബ്ലോഗര്‍മാരില്‍ നിക്ഷിപ്തമായിട്ടുള്ള ചില ഉത്തരവാദിത്വങ്ങളുണ്ട്. ബ്ലോഗ് എന്ന നവ മാധ്യമത്തെ പ്രചരിപ്പിക്കുക എന്നതുതന്നെയാണതില്‍ പ്രധാനം. കേരളത്തിലെ ഇന്റെര്‍നെറ്റ് കഫേകളീല്‍ മലയാളം യൂണിക്കോട്
നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കാണമെന്ന ഒരു നിബന്ധന തന്നെ സര്‍ക്കാരിനെക്കൊണ്ട് നടപ്പിലാക്കിക്കേണ്ടതുണ്ട്.ഇതുപോലുള്ള ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരങ്ങള്‍ കണ്ടേത്താനും, തീരുമാനങ്ങള്‍ നടപ്പിലാക്കാനും നമ്മുടെ നാട്ടില്‍ പരക്കെ നടത്തപ്പെടുന്ന ബ്ലോഗ് കൂട്ടായ്മകളിലൂടെ നമുക്ക് സാധിക്കേണ്ടതുണ്ട്.
മലപ്പുറത്ത് നടത്താനിരിക്കുന്ന ശില്‍പ്പശാലയിലും അത്തരമൊരു ഉത്തരവാദിത്വബോധം ബ്ലോഗര്‍മാര്‍ക്കുണ്ടാകട്ടെ എന്ന് ആശിക്കട്ടെ.

Tuesday, 29 December 2009

kerala blog academy malayalam blog help (കേരള ബ്ലോഗ് അക്കാദമി)

Malayalees who wish to start a malayalam blog, may use the malayalam blog guideline given bellow.Please click on the image to read the guideline.
പുതുതായി ബ്ലോഗ് ചെയ്യുന്നവര്‍ക്ക് താഴെക്കാണുന്ന നോട്ടീസ് ഞെക്കി വലുതാക്കിയതിനുശേഷം വായിക്കുകയോ,
പ്രിന്റെടുക്കുകയോ ചെയ്യാം.പുതുതായി ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും, പുതുതായി ബ്ലോഗ് തുടങ്ങിയവരുടേയും സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ബ്ലോഗില്‍ സംശയനിവാരണത്തിനും,
പെട്ടെന്ന് പ്രാഥമിക സെറ്റിങ്ങുകള്‍ ശരിയാക്കുന്നതിനും അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കുന്ന
ലിങ്കുകള്‍ മുകളില്‍ ഇംഗ്ലീഷില്‍ തന്നെ കൊടുത്തിട്ടുണ്ട്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് അവ ഓരോന്നായി ക്ലിക്കുചെയ്ത് ബ്ലോഗിങ്ങിലെ അപരിചിതത്വം ദൂരീകരിക്കാവുന്നതാണ്.

മലയാളം ബ്ലോഗുകളുടെ നിര്‍മ്മിതിയില്‍ അനുഭവപ്പെടാവുന്ന എല്ലാ തരം സംശയങ്ങളെയും പരിഹരിക്കുന്ന തരത്തില്‍ വിശദമായ കുറിപ്പുകള്‍ വിവിധ തലക്കെട്ടുകളോടും,സ്ക്രീന്‍ഷോട്ടുകളോടും കൂടി
ആദ്യാക്ഷരി ബ്ലോഗില്‍ അപ്പു എന്ന ബ്ലോഗര്‍ നല്‍കിയിട്ടുണ്ട്. പുതിയതായി ബ്ലോഗ് ആരംഭിക്കുന്നവര്‍
തീര്‍ച്ചയായും ആദ്യാക്ഷരി ബ്ലോഗ് ഉപയോഗപ്പെടുത്തുക.(താഴെക്കൊടുത്ത ആദ്യാക്ഷരി ബാനറില്‍ ഞെക്കുക)
 Blog Helpline
കൂടാതെ, ബ്ലോഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും, നിങ്ങളുടെ ബ്ലോഗിനെ സൌകര്യപ്രദവും മനോഹരവുമാക്കുന്നതിലേക്കുള്ള ധാരാളം അറിവുകള്‍ പ്ങ്കുവച്ചുകൊണ്ട് മുള്ളൂക്കാരന്‍ എന്ന ബ്ലോഗര്‍
ഇന്ദ്രധനുസ്സ് എന്നൊരു ബ്ലോഗും മലയാളം ബ്ലോഗേഴ്സിന്റെ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.
ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ഇന്ദ്രധനുസ് ഉപയോഗപ്പെടുത്തുമല്ലോ.(താഴെക്കൊടുത്ത ഇന്ദ്രധനുസ് ബാനറില്‍ ഞെക്കുക)


Indradhanuss
Malayalam Blog Tips&Trics
കേവലം മനുഷ്യസ്നേഹത്തിന്റെ പേരില്‍ നല്‍കിയിരിക്കുന്ന ഈ അറിവുകള്‍
ഉപയോഗപ്പെടുത്തി മലയാളം ബ്ലോഗിങ്ങ് മലയാളികളുടെ വിവേചന രഹിതമായ സ്വതന്ത്രമാധ്യമമായി വളര്‍ത്തുന്നതില്‍ ഒരോ മലയാളിയും തങ്ങളുടെ പങ്കു വഹിക്കണമെന്ന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.

അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ് നമ്മള്‍ ബ്ലോഗില്‍ ഒരു സൃഷ്ടി പ്രസിദ്ധീകരിച്ചാല്‍ അതിനെക്കുറിച്ചുള്ള അറിയിപ്പ് ലിസ്റ്റ് ചെയ്യുന്ന അഗ്രഗേറ്ററുകള്‍.മുകളില്‍ കുറെ അഗ്രഗേറ്ററുകളുടേയും ലിങ്ക് കൊടുത്തിട്ടുണ്ട്.ആ ലിങ്കുകളിലേതിലെങ്കിലും ഞെക്കിയാല്‍ മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോസ്റ്റുകളുടെ ലിസ്റ്റ് ലഭിക്കുന്നതും, അവിടെ നിന്നും നമുക്ക് താല്‍പ്പര്യമുള്ള പോസ്റ്റുകളുടെ തലക്കെട്ടില്‍ ഞെക്കി ആ പോസ്റ്റുകള്‍ വായിക്കാവുന്നതുമാണ്. ഈ ലിസ്റ്റുകളാണ് ബ്ലോഗര്‍മാരെ ബന്ധിപ്പിക്കുന്ന പ്രധാന വഴികളിലൊന്ന് എന്നതിനാല്‍
അഗ്രഗേറ്ററുകളുടെ ലിങ്കുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തുവക്കുന്നത് നന്നായിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ഞെക്കിയാല്‍ വിവിധ അഗ്രഗേറ്ററുകളില്‍ എത്താം.

1) ഗൂഗിള്‍ മലയാളം ബ്ലോഗ് സെര്‍ച്ച് (അഗ്രഗേറ്റര്‍)
2) ജാലകം മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
3) ചിന്ത മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
4) പുഴ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
5) തനിമലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
6) തമിഴ് മനം മലയാളം അഗ്രഗേറ്റര്‍
7) ബ്ലോഗ്കുട്ട് അഗ്രഗേറ്റര്
8)കേരള ബ്ലോഗ് അഗ്രഗേറ്റര്‍
9) അനില്‍ശ്രീ വായനാ ലിസ്റ്റ്
നിലവില്‍ ധാരാളം അഗ്രഗേറ്ററുകള്‍ നമുക്കുണ്ടെങ്കിലും (ശ്രദ്ധയില്‍പ്പെട്ടവ ബ്ലോഗ് അക്കാദമിയുടെ ഹെല്‍പ്പ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്)ഇയ്യിടെ ആരംഭിച്ച “മലയാളം വെബ് ലോകത്തേക്കൊരു ജാലകം”എന്ന വിശേഷണത്തോടെയുള്ള അഗ്രഗേറ്റര്‍ വളരെ സൌകര്യപ്രദമാണെന്ന് കാണുന്നു.
ഒന്നോ രണ്ടൊ മിനിട്ടുകൊണ്ട് ഏതൊരു ബ്ലോഗര്‍ക്കും അനായാസം ആ അഗ്രഗേറ്ററില്‍ സ്വന്തം ബ്ലോഗുകളോ വെബ് സൈറ്റുകളോ രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ലഭിക്കുന്ന htmlകോഡ് കോപ്പി ചെയ്ത് സ്വന്തം ബ്ലോഗിലെ ലേഔട്ടില്‍ പ്രവേശിച്ച് add a gadget എന്ന കോളത്തില്‍ ക്ലിക്കി html/java script വിന്‍ഡോക്കകത്ത് ചേര്‍ത്ത്
സേവ് ചെയ്താല്‍ ആ ബ്ലോഗിലെഴുതുന്ന പോസ്റ്റുകളെല്ലാം അഗ്രഗേറ്ററില്‍ ലിസ്റ്റു ചെയ്യാന്‍ ബ്ലോഗിന്റെ മാര്‍ജിനില്‍ പ്രത്യക്ഷപ്പെടുന്ന “ജാലക”ത്തിന്റെ ലിങ്ക് ബാനറില്‍ ഒന്നു ക്ലിക്കുകയേ വേണ്ടു. ഈ അഗ്രഗേറ്ററിന്റെ ഇത്രയും സുഗമമായ പ്രവര്‍ത്തന സംവിധാനം
ബ്ലോഗുകളെ ജനകീയമാക്കുന്നതില്‍ കാര്യമായ സംഭാവനചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നിലവില്‍ ജാലകം അഗ്രഗേറ്ററില്‍(ഇവിടെ ക്ലിക്കുക) രജിസ്റ്റെര്‍ ചെയ്തിട്ടില്ലാത്ത ബ്ലോഗര്‍മാര്‍ ഉടന്‍ രജിസ്റ്റെര്‍ ചെയ്ത് ജാലകം അഗ്രഗേറ്ററിന്റെ പോസ്റ്റ് റിഫ്രഷര്‍ ബാനര്‍ സ്വന്തം ബ്ലോഗുകളില്‍ സ്ഥാപിക്കുക.

കേരള ബ്ലോഗ് അക്കാദമിയുടെ ലിങ്ക്ബാനര്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ താഴെക്കൊടുത്ത സ്ക്രോളിങ്ങ് വിന്‍ഡോയിലെ htmlകോഡ് കോപ്പിചെയ്ത് നിങ്ങളുടെ ബ്ലോഗ് ലേ-ഔട്ടില്‍ ചേര്‍ത്താല്‍ മതിയാകും.

Thursday, 24 July 2008

മലപ്പുറം ശില്‍പ്പശാല-കേരള കൌമുദി റിപ്പോര്‍ട്ടുകള്‍
മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് കേരള കൌമുദി പ്രസിദ്ധീകരിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ ഇതോടൊപ്പം.

കുറുമാനെക്കുറിച്ചുള്ള പ്രത്യേക വാര്‍ത്ത ഒന്നാം പേജിലാണു ബോക്സായി കൊടുത്തത്:പക്ഷേ അതിന്റെ തലവാചകവും വാര്‍ത്തയുമായി ബന്ധമൊന്നും തോന്നുന്നില്ല.അല്ലേ?

ഈ റിപ്പോര്‍ട്ടുകല്‍ അയച്ചുതന്നത് നിലമ്പൂരിലെ സുഹൃത്തായ മനു പങ്കുളമാണു.അദ്ദേഹത്തിനു‍ നന്ദി.

Sunday, 13 July 2008

മലപ്പുറം ശില്‍പ്പശാല... ചിത്രങ്ങള്‍

എന്തുകൊണ്ടു ഒരു പുലിക്കൂട്ടം എന്നു തന്നെ വിശേഷിപ്പിക്കാം.ഏറനാടന്‍,തോന്ന്യസി,കുട്ടന്‍ മേനോന്‍,കുറുമാന്‍,മന്‍സൂര്‍. ബൂലോകത്തെ സൌഹൃദ ഭാഗ്യങ്ങള്‍ !

ബ്ലോഗാര്‍ത്ഥികള്‍ക്കു പുറമേ അനോണി പുലികളും ഇവര്‍ക്കിടയിലുണ്ട് !
കണ്ണൂരാന്റെ മൌസ് ക്ലിക്കില്‍ ... ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ സ്ക്രീനില്‍ കണ്ടറിയുന്നു.
മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുടെ ആതിഥേയനായ ഇ.എ.ജബ്ബാര്‍ മാഷും, വലിയ പുള്ളി തുടങ്ങിയവര്‍... ബൂലോഗത്തിന്റെ ശക്തി സൌന്ദര്യങ്ങള്‍ മനസ്സിലാക്കിയ മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകന്‍‌കൂടിയായ ഡി.പ്രദീപ് കുമാര്‍. തന്റെ മനസ്സില്‍ കത്തിക്കൊണ്ടിരിക്കുന്ന നന്മയുടെ പ്രകാശത്തെ ബ്ലോഗാര്‍ത്ഥികളുമായി പങ്കുവക്കുന്നു.
ബ്ലോഗ് കുടുംബം. ഇതള്‍,സുനില്‍ കെ.ഫൈസല്‍,മൈന ഉമൈബാന്‍.
ശില്‍പ്പശാല സംഘാടന വാര്‍ത്തകള്‍ അപ്പപ്പോള്‍ ബ്ലോഗിലെത്തിക്കാനുള്ള സംഘാടകരുടെ ജാഗ്രത. ഡി. പ്രദീപ് കുമാര്‍,തോന്യസി,വി.കെ.,കണ്ണൂരാന്‍, മലബാറി സുനേഷ്, ബഷീര്‍, ആതിഥേയന്‍ വഹാബ്.
ഹൃദ്യമായ ഒത്തുകൂടലിന്റെ ധന്യ നിമിഷങ്ങളിലെ... മുഖവുരകള്‍ ആവശ്യമില്ലാത്ത ചര്‍ച്ച.
ബ്ലോഗാരംഭം..!! ഒരാള്‍ ബ്ലോഗാരംഭം കുറിക്കുംബോള്‍ മറ്റുള്ളവര്‍ അതു മറ്റു ബ്ലോഗാര്‍ത്ഥികള്‍ സ്ക്രീനില്‍ കണ്ടു മനസ്സിലാക്കുന്നു.
അപൂര്‍വ്വ നിമിഷങ്ങളുടെ സന്തോഷം. മലബാറി സുനേഷ്, കണ്ണൂരാന്‍, കുറുമാന്‍.
തന്റെ യുക്തിവാദപരമായ ആശയങ്ങള്‍ ബ്ലോഗ് അക്കാദമി ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന മറ്റു വിവിധ വിശ്വാസക്കാര്‍ക്ക് വിലങ്ങുതടിയാകരുതെന്ന് പറഞ്ഞ് സ്വയം മാറിനിന്ന നന്മ നിറഞ്ഞ ജബ്ബാര്‍ മാഷ്.
ബ്ലൊഗ് ശില്‍പ്പശാലക്കുവേണ്ടി സംഘാടക പ്രവര്‍ത്തനത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വകവെക്കാതെ ആദ്യം മുതല്‍ ഓടിനടന്നു സഹായിച്ച മലപ്പുറത്തുകാര്‍ക്കെല്ലാം സുപരിചിതനായ ലൌലി ഹംസ ഹാജി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മലപ്പുറം ജില്ല പ്രസിഡന്റായിരുന്നു ഇദ്ദേഹം. ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ധാരാളം രസകരമായ ഹാസ്യ കഥകളുടെ ശേഖരം തന്നെ ഹംസ ഹാജിയുടെ മനസ്സിലുണ്ട്. പ്രിന്റു ചെയ്തതും,ചെയ്യാത്തതുമായ ആ കഥകള്‍ക്കായി നമുക്ക് കാത്തുനില്‍ക്കാം.
രാവിലെ 10 മണിക്ക് ശില്‍പ്പശാല സ്ഥലത്തെത്തിയ ധീരജ്(കണ്ണൂര്‍),ഡി.പ്രദീപ് കുമാര്‍(തൃശൂര്‍),ശിവ(തിരുവനന്തപുരം),സുനേഷ്(കൊയിലാണ്ടി),നിത്യന്‍ , കണ്ണൂരാന്‍, തോന്ന്യാസി(പെരിന്തല്‍മണ്ണ)...തുടങ്ങിയവര്‍.

മലപ്പുറം ബ്ലോഗ് ശില്‍പ്പശാല ആരംഭിച്ചു

അങ്ങിനെ മലപ്പുറം ശില്‍പ്പശാല ആരംഭിച്ചു കഴിഞ്ഞു. ചിത്രകാരന്റെ ആമുഖത്തിനു ശേഷം ഡി.പ്രദീപ് കുമാര്‍ എന്താണ് ബ്ലോഗ് എന്നതിനെക്കുറിച്ച് സംസാരിക്കുയാണ് ഇപ്പോള്‍.

ശില്പശാലയുടെ ചിത്രങ്ങളിതാ...