
എന്തുകൊണ്ടു ഒരു പുലിക്കൂട്ടം എന്നു തന്നെ വിശേഷിപ്പിക്കാം.ഏറനാടന്‍,തോന്ന്യസി,കുട്ടന്‍ മേനോന്‍,കുറുമാന്‍,മന്‍സൂര്‍. ബൂലോകത്തെ സൌഹൃദ ഭാഗ്യങ്ങള്‍ !

ബ്ലോഗാര്‍ത്ഥികള്‍ക്കു പുറമേ അനോണി പുലികളും ഇവര്‍ക്കിടയിലുണ്ട് !

കണ്ണൂരാന്റെ മൌസ് ക്ലിക്കില്‍ ... ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ സ്ക്രീനില്‍ കണ്ടറിയുന്നു.

മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുടെ ആതിഥേയനായ ഇ.എ.ജബ്ബാര്‍ മാഷും, വലിയ പുള്ളി തുടങ്ങിയവര്‍...

ബൂലോഗത്തിന്റെ ശക്തി സൌന്ദര്യങ്ങള്‍ മനസ്സിലാക്കിയ മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ഡി.പ്രദീപ് കുമാര്‍. തന്റെ മനസ്സില്‍ കത്തിക്കൊണ്ടിരിക്കുന്ന നന്മയുടെ പ്രകാശത്തെ ബ്ലോഗാര്‍ത്ഥികളുമായി പങ്കുവക്കുന്നു.

ബ്ലോഗ് കുടുംബം. ഇതള്‍,സുനില്‍ കെ.ഫൈസല്‍,മൈന ഉമൈബാന്‍.

ശില്‍പ്പശാല സംഘാടന വാര്‍ത്തകള്‍ അപ്പപ്പോള്‍ ബ്ലോഗിലെത്തിക്കാനുള്ള സംഘാടകരുടെ ജാഗ്രത. ഡി. പ്രദീപ് കുമാര്‍,തോന്യസി,വി.കെ.,കണ്ണൂരാന്‍, മലബാറി സുനേഷ്, ബഷീര്‍, ആതിഥേയന്‍ വഹാബ്.

ഹൃദ്യമായ ഒത്തുകൂടലിന്റെ ധന്യ നിമിഷങ്ങളിലെ... മുഖവുരകള്‍ ആവശ്യമില്ലാത്ത ചര്‍ച്ച.

ബ്ലോഗാരംഭം..!! ഒരാള്‍ ബ്ലോഗാരംഭം കുറിക്കുംബോള്‍ മറ്റുള്ളവര്‍ അതു മറ്റു ബ്ലോഗാര്‍ത്ഥികള്‍ സ്ക്രീനില്‍ കണ്ടു മനസ്സിലാക്കുന്നു.

അപൂര്‍വ്വ നിമിഷങ്ങളുടെ സന്തോഷം. മലബാറി സുനേഷ്, കണ്ണൂരാന്‍, കുറുമാന്‍.

തന്റെ യുക്തിവാദപരമായ ആശയങ്ങള്‍ ബ്ലോഗ് അക്കാദമി ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന മറ്റു വിവിധ വിശ്വാസക്കാര്‍ക്ക് വിലങ്ങുതടിയാകരുതെന്ന് പറഞ്ഞ് സ്വയം മാറിനിന്ന നന്മ നിറഞ്ഞ ജബ്ബാര്‍ മാഷ്.

ബ്ലൊഗ് ശില്‍പ്പശാലക്കുവേണ്ടി സംഘാടക പ്രവര്‍ത്തനത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വകവെക്കാതെ ആദ്യം മുതല്‍ ഓടിനടന്നു സഹായിച്ച മലപ്പുറത്തുകാര്‍ക്കെല്ലാം സുപരിചിതനായ ലൌലി ഹംസ ഹാജി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മലപ്പുറം ജില്ല പ്രസിഡന്റായിരുന്നു ഇദ്ദേഹം. ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ധാരാളം രസകരമായ ഹാസ്യ കഥകളുടെ ശേഖരം തന്നെ ഹംസ ഹാജിയുടെ മനസ്സിലുണ്ട്. പ്രിന്റു ചെയ്തതും,ചെയ്യാത്തതുമായ ആ കഥകള്‍ക്കായി നമുക്ക് കാത്തുനില്‍ക്കാം.

രാവിലെ 10 മണിക്ക് ശില്‍പ്പശാല സ്ഥലത്തെത്തിയ ധീരജ്(കണ്ണൂര്‍),ഡി.പ്രദീപ് കുമാര്‍(തൃശൂര്‍),ശിവ(തിരുവനന്തപുരം),സുനേഷ്(കൊയിലാണ്ടി),നിത്യന്‍ , കണ്ണൂരാന്‍, തോന്ന്യാസി(പെരിന്തല്‍മണ്ണ)...തുടങ്ങിയവര്‍.
15 comments:
കൊള്ളം..
നന്ദി ചിത്രകാര..
അടിക്കുറിപ്പുകള്‍ പിന്നീട്..!!
അപ്പോളവിടെ അടിയും നടന്നോ...?
ആലിഫ് മാഷെ,
സത്യത്തില്‍ അവിടെ അടി നടന്നോ?
സൌഹൃദങ്ങള്‍ വളരട്ടെ.. സ്നേഹബന്ധങ്ങള്‍ ഉദാത്തമായി മാറട്ടെ..
ബൂലോഗത്തെ സ്നേഹിക്കുന്നവര്‍ക്ക് മലയാളത്തിന്റെ തനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരായിരം ആശംസകള്‍..
സേനഹത്തിന്റെ ഊഷമളമായ പൂക്കള്‍
വിരിയട്ടേ
ബൂലോകം വളരട്ടേ
കുറച്ചുകാലം ബൂ ലോകത്തു കേറിയില്ല അതിനാല്‍, ഇവിടെ വരാനും പങ്കെടുക്കാനും പറ്റിയില്ല.. അറിഞ്ഞില്ല :( അല്ലേല്‍ വന്നേനെ.
ബൂ ലോകം വളരട്ടെ.. :) ആശംസകള്‍.. :)
കൂടുതല്‍ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു.
നന്ദി മാഷെ
മലപ്പുറം ബ്ലോഗ് നേര്‍ച്ച- ഒരവലോകനം ഇവിടെ വായിക്കാം.
മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുടെ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ ചേര്‍ത്ത് പോസ്റ്റ് ശരിയാക്കിയിരിക്കുന്നു. വൈകയതില്‍ ക്ഷമിക്കുക.
മലപ്പുറം ബ്ലോഗ് ശില്പശാല കഴിഞ്ഞു വന്നിട്ട് നേരെ ജസ്റ്റ് ഒരു മലയാളം ബ്ലോഗ് തുടങ്ങാന്‍ ശ്രമിച്ചു. കഫെയില്‍ നിന്നാണ് ബ്രൌസ് ചെയ്യുന്നത്. ടൈപ്പ് ചെയ്യുന്നിടത്ത് നേരത്തെ 'ആ' എന്ന് കണ്ടിടത്ത് ക്ലിക്ക് ചെയ്തു മലയാളം ടൈപ്പ് തുടങ്ങി . പക്ഷെ പിന്നീട് ഇതു ഇംഗ്ലീഷ് ആക്കാന്‍ കഴിയുന്നില്ല . കമ്പോസ് പേജില്‍ എപ്പോള്‍ വന്നാലും ഉടന്‍ ഇതു മലയാളം ആയി മാറുന്നു. ഫോണ്ട് ചേഞ്ച് ചെയ്യാനുള്ള ബ്ലോഗ് മാഷ് പറഞ്ഞ ഓപ്ഷന്‍ കാണുന്നില്ല . ഇംഗ്ലീഷ് മടുത്തു മലയാളത്തിനായി വന്നു അവസാനം മലയാളം മാത്രമായി... ഞാന്‍ എന്ത് ചെയ്യും ഡോക്ടര്‍? സോറി ഞാന്‍ എന്ത് ചെയ്യും ബ്ലോഗ് മാഷ്? ആത്മഹത്യ ചെയ്യണോ? പിന്നെ ഞാന്‍ മലപ്പുറം അകാദമി ബ്ലോഗില്‍ കയറി ഫോട്ടോസ് കണ്ടപ്പോള്‍ അതെടുത്ത് എന്റെ ബ്ലോഗിലും ഇട്ടിട്ടുണ്ട്.. പിന്നെ ഏതൊക്കെ റീഡ് ചെയ്തു ആരും ഇപ്പോള്‍ തന്നെ എന്റെ ബ്ലോഗില്‍ ഒന്നും കയറിക്കലയുരുത്,,, കാരണം അത് കമ്പ്ലീറ്റ് ആയില്ല ....നാന്‍ ഒരു ശിശു മാത്രമാണ് ബ്ലോഗില്‍... ബ്ലോഗ് മാഷ് എത്രയും പെട്ടെന്ന് ഒരു മറുപടി തരണം ....
സ്വന്തം കയ്യീന്നു കാശിറക്കി നേര്‍ച്ച ചോര്‍ വാരിവിളംബിയാല്‍ സ്വര്‍ഗ്ഗപൂന്തോപ്പില്‍ റിസര്‍വേഷന്‍ കിട്ടുമെന്നരെങ്കിലും പറഞ്ഞോന്നു സംശയമുണ്ട്.
കെരള ഗ്രാമത്തിലെ ഫോട്ടോ ഫീച്ചര്‍ കണാന്‍ഇവിടെക്ലിക്കുക
Blogakadhamiku,bavugaghal nerunnu.
സൌഹൃദങ്ങള്‍ വളരട്ടെ..
:)
Post a Comment