Sunday 13 July 2008

ശില്പശാലയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്




ബ്ലോഗ് അക്കാദമിയുടെ അഞ്ചാമത്തെ ശില്പശാലയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. മലപ്പുറത്തെ ഗ്രേസ് ഓഡിറ്റോറിയത്തില്‍ ഇപ്പോള്‍ നിത്യന്‍, ശിവ, ശിവയുടെ കൂട്ടുകാരന്‍ അനീഷ് (ബ്ലോഗാര്‍ത്ഥിയായി തിരുവനന്തപുരത്തു നിന്നും മലപ്പുറത്തെത്തിയിരിക്കുന്നു) തോന്ന്യാസി, ജബ്ബാര്‍ മാസ്റ്റര്‍, ചിത്രകാരന്‍, മലബാറി, കണ്ണൂരാന്‍, വഹാബ്, മലപ്പുറാന്‍ ,ദൃശ്യന്‍,കുട്ടന്മേനോന്‍, സുനില്‍.കെ.ഫൈസല്‍, മൈന ഉമൈബാന്‍ എന്നിവര്‍ എത്തിയിട്ടുണ്ടു.കുറുമാന്‍ കോയമ്പത്തൂരില്‍ നിന്നും മലപ്പുറത്തേക്ക് വന്നു കൊണ്ടേയിരിക്കുന്നു.കുറച്ചു ബ്ലോഗാര്‍ത്ഥികളും മുന്‍ കൂട്ടി ഹാളില്‍ എത്തിചേര്‍ന്നിട്ടുണ്ടു.അല്‍പ്പസമയത്തിനകം ശില്‍പ്പശാല ആരംഭിക്കും.
ബാക്കി വിശേഷങ്ങള്‍ പിന്നാലെ.


9 comments:

siva // ശിവ said...

ഞാന്‍ ഇവിടെയുണ്ടേ!!!

വി. കെ ആദര്‍ശ് said...

എല്ലാ ആശംസകളും. മലപ്പുറം അക്ഷയ ഐ.ടി സാക്ഷരത യിലൂടെ ലോക ഐ.ടി ഭൂപടത്തില്‍ ഇടം നേടിയിട്ടുണ്ടല്ലോ. ബ്ലോഗ് അക്കാദമി സംരംഭം ഇതിനു രാസത്വരകമായി വര്‍ത്തിക്കട്ടെ. മലപ്പുറം ബ്ലോഗ് അക്കാദമി ഒരു വന്‍ വിജയമാകട്ടെ.

Areekkodan | അരീക്കോടന്‍ said...

പ്രിയ ബൂലോകരേ.....

സ്വന്തം നാട്ടില്‍ ബൂലോക സംഗമം നടക്കുമ്പോള്‍ പങ്കെടുക്കാന്‍ അതിയായി ആഗ്രഹിച്ചു.....പനി പിടിച്ച്‌ കിടപ്പിലായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.കോഴിക്കോട്‌ ശില്‍പശാലയുടെ സ്മൃതികളിലൂടെ മലപ്പുറം മനസ്സില്‍ നിറയുന്നു.നിങ്ങെളെല്ലാവരും അവിടെയുണ്ടെന്ന് അറിയുമ്പോള്‍ കണ്ടുമുട്ടാന്‍ സാധിക്കാത്തതില്‍ ദു:ഖം തോന്നുന്നു.ശില്‍പശാല വന്‍വിജയമാകട്ടെ എന്നാശംസിക്കുന്നു.പിതാവിന്റെ മരണവും എന്റെ അസുഖവും കാരണം അല്‍പ കാലത്തേക്ക്‌ ബൂലോകത്ത്‌ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു.പിന്നീട്‌ കാണാമെന്ന പ്രതീക്ഷകളോടെ.........ആബിദ്‌(അരീക്കോടന്‍)

യാരിദ്‌|~|Yarid said...

അപ്പോള്‍ പുലികളെല്ലാം അവിടെ ഇപ്പോഴെ എത്തിയിട്ടുണ്ടല്ലെ..എന്തായാലും നന്നായി നടക്കട്ടെ ശില്പശാല...!ആശംസകള്‍..!

കുഞ്ഞന്‍ said...

ശില്പശാലയിലെ വിവരങ്ങള്‍ അറിയിക്കുമല്ലൊ


ഗംഭീര വിജയമായിത്തീരട്ടെ

മാരീചന്‍ said...

സംഘാടകര്ക്കും പങ്കാളികള്ക്കും എല്ലാ ആശംസകളും.

സ്നേഹപൂര്വം

ഏറുമാടം മാസിക said...

ella aashamsakalum

Jaleel Muhammed said...

eeeee blog silpasaalayil idichu keri vanna , enikku nalloru anubhavamaayi ath.....
enthaayaalum malappuram bloganmaarum , avariloode aghila kerala bloganmaarumaayi contact cheyaan oru vazhi thurannu

Jaleel Muhammed said...

silpasaalayile , oru sambavamaayirunna , ente fotokaalu ithil kaanunnillallo ?????????????