Sunday, 13 July 2008

മലപ്പുറം ബ്ലോഗ് ശില്‍പ്പശാല ആരംഭിച്ചു

അങ്ങിനെ മലപ്പുറം ശില്‍പ്പശാല ആരംഭിച്ചു കഴിഞ്ഞു. ചിത്രകാരന്റെ ആമുഖത്തിനു ശേഷം ഡി.പ്രദീപ് കുമാര്‍ എന്താണ് ബ്ലോഗ് എന്നതിനെക്കുറിച്ച് സംസാരിക്കുയാണ് ഇപ്പോള്‍.

ശില്പശാലയുടെ ചിത്രങ്ങളിതാ...27 comments:

മീര said...

മലപ്പുറം ബ്ലോഗ് ശില്പശാല പുരോഗമിക്കട്ടെ,
ആശംസകള്‍.പങ്കെടുത്തവര്‍ക്കെല്ലാം ബൂലോകത്തിലേക്ക് സ്വാഗതം

കുഞ്ഞന്‍ said...

ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും..!


പങ്കെടുക്കാനെത്തിയവര്‍ക്ക് ബൂലോകത്തേക്ക് സുസ്വാഗതം.


അപ്ഡേറ്റ് ചെയ്യുമല്ലൊ

സ്നേഹത്തോടെ
കുഞ്ഞന്‍ ബഹ്‌റൈന്‍

യാരിദ്‌|~|Yarid said...

ആശംസകള്‍..!

ഗോപക്‌ യു ആര്‍ said...

sorry i couldnt reach
best wishes

ഡി പ്രദീപ്‌ കുമാര്‍ said...

ഇപ്പോള്‍ ബ്ലോഗ് മാഷ് കണ്ണൂരാന്‍ ബ്ലോഗിങ്ങ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇനി കുറുമാന്‍ ക്ക്ലാസ്സെടുക്കും.‍

ak said...

ബ്ലോന്തന്മാര്‍ക്ക് ഒരു നമസ്കാരം
അശോക് കര്‍ത്താ

ak said...

കേരള ബ്ലോഗ് അക്കാദമി വലിയ സെറ്റപ്പിലാണല്ലോ. പോഷായ ഹാള്‍....ഇരിപ്പിടങ്ങള്‍.....മഞ്ഞക്കര്‍ട്ടന്‍.....പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ ഖേദമുണ്ട്....എന്തു ചെയ്യാം. പിന്നെ കുറു-MAN ക്ലാസ്സെറ്റുക്കുമ്പോള്‍ ഒട്ടും ചെറുതാകാതെ ശ്രദ്ധിക്കുക. 4.30 നു ഒരു തലശ്ശേരി ബസ്സുണ്ട് എന്ന് കണ്ണൂരാനോട് പറയണം. ബ്ലോന്തന്‍ എന്ന പ്രയൊഗത്തെപ്പറ്റി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ഒരു വിശദീകരണം. ബ്ലോന്തന്‍ = ബ്ലോഗ് ഭ്രാന്തന്‍. കോപ്പിറൈറ്റുള്ള പദമാണു. ഉപയോഗിച്ചാലും കേസുകൊടുക്കില്ല.

മാരീചന്‍ said...

ശില്പശാലയ്ക്ക് ആശംസകള്.......പരിപാടികള് ഉഷാറായി മുന്നോട്ടു നീങ്ങട്ടെ...

സ്നേഹത്തോടെ

വി. കെ ആദര്‍ശ് said...

അവിടെ കൂടിയിരിക്കുന്ന എല്ലാ നവ ബ്ലോഗേഴ്സിനും അവരെ സഹായിച്ചു കൊണ്ടിരിക്കുന്ന ബ്ലോഗേഴ്സിനും കൊല്ലത്തു നിന്നു ആശംസകള്‍.

മന്‍സുര്‍ said...

ബ്ലോഗ്‌ ശില്‌പശാലയില്‍‌ പങ്കെടുകാന്‍‌ കഴിഞതിലും‌ ഒപ്പം‌ കാണാമറയത്തിരുന്നു എന്നോട് സഹകരിച്ചിരുന്ന മറ്റു പല ബ്ലോഗര്‍‌മാരെയും‌ നേരില്‍‌ കാണാന്‍‌ സാധിച്ചതില്‍‌ അതിയായ സന്തോഷം‌ അറിയിക്കട്ടെ.

ബ്ലോഗ്ഗിലേക്ക് കാലെടുത്ത് വെക്കുന്ന എല്ലാ പുതിയ ബ്ലോഗ്ഗര്‍‌മാര്‍‌ക്കും‌ ആശം‌സകള്‍‌

നന്‍‌മകള്‍‌ നേരുന്നു

മന്‍‌സൂര്‍‌,നിലം‌ബൂര്‍‌

അലിഫ് /alif said...

ശില്പശാലയിൽ പങ്കെടുക്കുന്നവർക്കും..സംഘാടകർക്കും ആശംസകൾ..

-അലിഫ് / നൈജീരിയ

നട്ടപിരാന്തന്‍ said...

മലപ്പുറം ബ്ലോഗ് ശില്പശാലക്ക് ഒരായിരം ആശംസകള്‍..

കാണാനും, പങ്കെടുക്കാനും കഴിയാത്തതില്‍ സങ്കടമുണ്ടെങ്കിലും, എല്ലാം നന്നായി നടക്കട്ടെ.....

ശിവ said...

ഞാന്‍ ഈ ശില്പശാലയില്‍ പങ്കെടുത്തു....എനിക്ക് ഇപ്പോള്‍ ഏറെ സന്തോഷം ഉണ്ട്.

ശിവ

koran said...

പങ്കെടുക്കാന്‍ കഴിഞ്ഞതിലും കൂടുതല്‍ അറിയാന്‍ കഴിഞ്ഞതിലും സന്തോഷം..ബ്ലോഗ് ശില്പശാലയ്ക്ക് ആശംസകള്‍...

ഏറനാടന്‍ said...
This comment has been removed by the author.
ഏറനാടന്‍ said...
This comment has been removed by the author.
ഏറനാടന്‍ said...

മലപ്പുറം ബ്ലോഗ് നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ബ്ലോഗാര്‍ത്ഥികള്‍ക്ക് ഏറനാടന്റെ നന്ദി നമസ്കാരം...

യാരിദ്‌|~|Yarid said...

എവിടെ അപ്ഡേറ്റ് ചെയ്ത ഫോട്ടൊസ്... !

പുതു കവിത said...

nadakkatte

ചാണക്യന്‍ said...

ആശംസകള്‍.....

അരൂപിക്കുട്ടന്‍/aroopikkuttan said...

ആശംസകളോടെ..
ഒരു പഴയ ശിഷ്യന്‍!

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

Areekkodan | അരീക്കോടന്‍ said...

ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും..!

KPM. Musthafa said...

Best wishes to all....

റഫീക്ക് കിഴാറ്റൂര്‍ said...

മലപ്പുറം ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്ത മുഴുവന്‍ സുഹൃത്തുക്കള്‍ക്കും,പ്രവര്‍ത്തകര്‍ക്കും....
ആശംസകള്‍ നേരുന്നു.

റഫീക്ക് കിഴാറ്റൂര്‍.
ജിദ്ദ

ആഗ്നേയ said...

ആശംസകള്‍!

ഡി പ്രദീപ്‌ കുമാര്‍ said...

ഒരോ ബ്ലോഗ് ശില്‍പ്പശാലയും വ്യത്യസ്തങ്ങളായ അപൂര്‍വ്വാനുഭവങ്ങളാണു സമ്മാനിക്കുന്നത്.മലപ്പുറത്തേത് കുറുമാനും കുട്ടന്മേനോനുമടക്കമുള്ള ,ഇതുവരെ വായിച്ചും കേട്ടും മാത്രമറിഞ്ഞ ബ്ലോഗര്‍മാരുടെ സംഗമം എന്ന നിലയില്‍ അവിസ്മരണീയം.
പുതുകാലത്തിന്റെ മാധ്യമമായി ബ്ലോഗ് ,ബാലാരിഷ്ടതകളെ അതിവേഗം അതിജീവിച്ച്,ശക്തിയോടെ നിലയുറപ്പിക്കുന്നു എന്നും ബ്ലോഗ് അക്കാഡമിയുടെ അഞ്ചാമത്തെ ഈ ശില്‍പ്പശാലയും കഴിഞ്ഞു നിറഞ്ഞ സന്തോഷത്തോടെ കുറിക്കാന്‍ കഴിയുന്നു.
ഈ കൂട്ടായ്മ നിലനില്‍ക്കട്ടെ.എല്ലാവര്‍ക്കും നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍