മലപ്പുറം മലയാളം ബ്ലോഗ് ശില്‍പ്പശാലയുടെ പത്രക്കുറിപ്പുകള്‍ ഇന്നലെ (ഞായര്‍-6-7-08) പത്ര ഓഫീസുകളില്‍ നേരിട്ട് എത്തിച്ചതിന്റെ ഫലമായി കുറെ പത്രങ്ങളില്‍ ന്യൂസ് വന്നിരിക്കുന്നു. മലപ്പുറം കോട്ടപ്പടിയിലുള്ള ഗ്രേസ് റസിഡന്‍സിയിലാണ് ശില്‍പ്പശാല നടത്തപ്പെടുന്നത്. ജൂലായ് 13ന് ഉച്ചക്ക് 1.30 നാണ് ശില്‍പ്പശാല ആരംഭിക്കുക. വൈകീട്ട് 5 വരെ തുടരും. ശില്‍പ്പശാലക്ക് മുന്‍പ് ബ്ലോഗര്‍മാരുടെ സൌഹൃദ കൂടിച്ചേരല്‍ രാവിലെ 10 മണിക്കു തന്നെ ആരംഭിക്കുമെന്നതിനാല്‍ എല്ലാ ബ്ലോഗര്‍മാരും നേരത്തെ എത്തിച്ചേരുക.
ഇന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ സ്കാന്‍ കോപ്പി ( വഹാബ് അയച്ചുതന്നത് -വഹാബ് കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയിലൂടെ ബൂലോകത്തെത്തിയ ബ്ലോഗറാണ്.)താഴെ കൊടുക്കുന്നു.



11 comments:
ശില്പശാലക്ക് ആശംസകള്‍...
ശില്പശാലയില്‍ പങ്കെടുക്കാന്‍ ശ്രമിക്കാം...
പ്രിയ ചാണക്യാ,
മലപ്പുറത്തേക്ക് സ്വാഗതം. നമ്മുടെ ശിവയും ഉണ്ടായിരിക്കുമല്ലോ അല്ലേ. യാരിദിനു ക്ലാസ്സുണ്ടെന്നു പറഞ്ഞു. വക്രബുദ്ധി വരുമോ?
രണ്ടാമത്തെ ചിത്രം പരിപാടി നടക്കാന്‍ പോണ ഹാളിന്റേതാണോ?
ശില്പശാലക്കു എല്ലാ വിധ ആശംസകളും നേരുന്നു. അവിടെ വരണമെന്നുണ്ടായിരുന്നു. ചില കാരണങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കില്ല, എന്തായാലും എല്ലാം നല്ല ഭംഗിയായി നടക്കട്ടെ..!
കണ്ണൂരാന്‍ മാഷ് അതുതന്നെയാണ് ശില്പശാല നടക്കുന്ന ഓഡിറ്റോറിയം.....
മലപ്പുറം ശില്പശാലക്ക് എല്ലാവിധ ആശംസകളും.
കഴിഞ്ഞ ശില്പശാലകളില്‍ എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിഹരിച്ച് ഒരു ഗംഭീര വിജയമാക്കിത്തിര്‍ക്കണം..!
ഒരു നിര്‍ദ്ദേശം.. അവിടെ വരുന്ന എല്ലാ ബ്ലോഗേഴ്സിനെക്കൊണ്ടും സ്വയം ഒന്നു പരിജയപ്പെടുത്തുവാനുള്ള അവസരം കൊടുക്കണം..അവരുടെ പടവും വാക്കും ബൂലോകം കാണട്ടെ കേള്‍ക്കട്ടെ.. അത് പുതിയ ബ്ലോഗേഴ്സിന് ഒരു പ്രചോദനമായിത്തീരും തീര്‍ച്ച
പ്രിയ കുഞ്ഞന്‍,
ബ്ലോഗേര്‍സിനെ പരിചയപ്പെടുത്താനുള്ള ശ്രമം നമ്മള്‍ കോഴിക്കോടുവച്ച് ഉപേക്ഷിച്ചതായിരുന്നു. പല ബ്ലോഗര്‍മാര്‍ക്കും അത് ഇഷ്ടപ്പെടുന്നില്ല എന്നതിനാല്‍.പരിചയപ്പെടാന്‍ താല്‍പ്പര്യമുള്ളവര്‍ സ്വയം മുന്നോട്ടു വരികയായിരിക്കും ഉചിതം.അല്ലാതെ, നിര്‍ബന്ധിക്കാനാകില്ലല്ലോ. മാത്രമല്ല, 200-300 പേരുള്ള യോഗത്തില്‍ 3 മണിക്കൂറിനുള്ളില്‍ ക്ലാസ്സ് തീര്‍ക്കണമെന്ന് വിചാരിച്ചിരിക്കെ പരിചയപ്പെടുത്തലിന് കുറെ സമയവും നഷ്ടമാകും. അതുകൊണ്ട് ഉച്ചക്ക് 1.30 ന് ആരംഭിക്കുന്ന ശില്‍പ്പശാലയില്‍ പരിചയപ്പെടുത്തല്‍ ഒഴിവാക്കേണ്ടിവരും. എന്നാല്‍ രാവിലെ എത്തിച്ചേരുന്ന ബ്ലോഗര്‍മാരെ പരസ്പ്പരം പരിചയപ്പെടാന്‍ ഉച്ചവരെ സമയമുണ്ടുതാനും. (രാവിലെ10 മണിമുതല്‍ സംഘാടകര്‍ ഹാളിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു)അത് നമുക്ക് ഉപയോഗപ്പെടുത്താം.
സംഘടിക്കാതെ പറ്റില്ലെന്നാണൊ?
ശില്പശാലകള്‍,കളരികള്‍,ഇതൊക്കെ ഒരു ചടങ്ങല്ലെ !!
ഞാനൊരു തുടക്കക്കാരന്‍, എതായലും ഇപ്പൊഴില്ല,
ആശംസകള്‍.
എല്ലാവിധ ആശംസകളും
ആശംസകള്‍ ഒരിക്കലൂടെ.. പരമാവധി പങ്കെടുക്കാന്‍ ശ്രമിക്കാം. ഞാന്‍ വീണ്ടും പ്രവാസിയാകാനുള്ള യാത്രയുടെ തയ്യാറെടുപ്പുകളില്‍ ആയതിനാല്‍ മുമ്പത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്.
ഏറനാടന്‍ വീണ്ടും പ്രവാസിയായി ഹോളിവുഡ് മൂവീല്‍ അഭിനയിക്കാന്‍ പോകുവാണോ?
Post a Comment