
പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളേ,
സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ശേഷം കേരളം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ വിപ്ലവമായ അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്ക് തുടക്കം കുറിച്ച മലപ്പുറം ഇനി ബ്ലോഗാക്ഷരം കുറിക്കാന്‍ തുടങ്ങുന്നു. കണ്ണൂര്‍, കോഴിക്കോട്,തൃശ്ശൂര്‍,തിരുവനന്തപുരം എന്നീ ജില്ലകളിലെ ജൈത്രയാത്രയ്ക്ക് ശേഷം , കേരള ബ്ലോഗ് അക്കാദമി നേതൃത്വം നല്‍കുന്ന അഞ്ചാമത് ബ്ലോഗ് ശില്പശാല 2008 ജൂലായ് 13ന് മലപ്പുറത്തും നടത്തപ്പെടുകയാണ്.ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ ഹൃദയഭാഗമായ കോട്ടപ്പടിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേസ് ഓഡിറ്റോറിയമാണ് ശില്പശാലാ വേദി.
വഴി അറിയില്ലാ എന്നു പറഞ്ഞു വിഷമിക്കരുത്.
കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവര്‍ ,കോട്ടപ്പടി ബസ് ബേയില്‍ ഇറങ്ങിയ ശേഷം അതേ റോഡിലൂടെ അല്പം മുന്നോട്ട് നടന്നാല്‍ എതിര്‍വശത്തായി ബി.എസ്.എന്‍.എല്‍ ഓഫീസ് കാണാം അതിന്റെ തൊട്ടടുത്താണ് ശില്പശാലാ വേദിയായ ഗ്രേസ് ഓഡിറ്റോറിയം
അതല്ലെങ്കില്‍ മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ ശേഷം കോഴിക്കോട് റോഡില്‍ നടന്നാലും സംഭവസ്ഥലത്തെത്തും.
ഓട്ടോറിക്ഷേലൊന്നും കേറാന്‍ നിക്കണ്ട,അതിനുള്ള ദൂരമൊന്നുമില്ല, ഇനി പത്തുരൂപ പൊടിച്ചേഅടങ്ങൂന്ന് വല്ല വാശീമുണ്ടെങ്കില്‍ ആവാംന്നു മാത്രം
പിന്നെ എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കളും 10 മണിക്കു തന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കുമല്ലോ?
ലാപ്ടോപ് ഉള്ളവര്‍ കൊണ്ടുവരാന്‍ മറക്കരുത്......
അപ്പോ മലപ്പുറം നേര്‍ച്ചയ്ക്ക് വെടിപൊട്ടിക്ക്യല്ലേ?
22 comments:
എല്ലാ ഭാവുകങ്ങളും നേരുന്നു. ഉഷാറാക്കിക്കോളീന്‍...
നന്നായിരിക്കുന്നു തോന്ന്യാസി !
മലപ്പുറം ബ്ലോഗ് നേര്‍ച്ച ജൂലായ് 13 ന് ഉച്ചക്ക് 1.30 നാണ് ആരംഭിക്കുക. എന്നാല്‍ രാവിലെ 10 മണി മുതല്‍ തന്നെ ബ്ലോഗ് ശില്‍പ്പശാലാ സംഘാടകര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കാനായി വരുന്ന ബ്ലോഗര്‍മാരെ സ്വീകരിക്കാനായി സ്ഥലത്തുണ്ടാകുന്നതാണ്.അതിനാല്‍ ബൂലോക വാസികള്‍ നേരത്തെതന്നെ എത്തിച്ചേരുക.നെയ്ച്ചോറ്,ബിരിയാണി,ചിക്കണ്‍കറി,നൈസ്പത്തിരി,പൊറാട്ട,ബീഫ് ചില്ലി തുടങ്ങിയ വിഭവങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത് ബ്ലോഗ് നേര്‍ച്ച കേമമായി നടത്തിത്തരുവാന്‍ എല്ലാ നല്ലവരായ ബ്ലോഗര്‍മാരേയും ജൂലയ് 13 ന് മലപ്പുറം- കോട്ടപ്പടി ഗ്രൈസ് ഓഡിറ്റോറിയത്തിലേക്ക് ക്ഷണിക്കുന്നു.
ഓര്‍ക്കുക, ബ്ലോഗ് അക്കാദമി ആരേയും വ്യക്തിപരമായി ക്ഷണിക്കാറില്ല; കാരണം ഇത് ബ്ലോഗര്‍മാരായ നമ്മളെല്ലാവരും ചേര്‍ന്നു നടത്തുന്ന നമ്മുടെ നേര്‍ച്ചയാണ്. ആരും അന്യരല്ല. എല്ലാം വീട്ടുകാര്‍:)
നിയ്ക്കെത്ര പരിചയമുള്ള സ്ഥലമാ അത്. ഹോ, നാട്ടിലുണ്ടേല്‍ വന്നേനെ.
അതിനടുത്താണല്ലോ പോലീസ് സ്റ്റേഷനും ല്ലെ ( ചുമ്മാതാ)
ഹോ ഈ മഴക്കാലം അല്ലാരുന്നേല്‍ ഞാനും വന്നേനെ..മഴയത്തു ബസിലും ട്രെയിനിലും ഒക്കെ കയറി യാത്ര ചെയ്യണ കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ഒരു അസ്കിത...ഞാന്‍ ഇല്ലെങ്കിലും എന്റെ മനസ്സ് അവിടെ ഉണ്ട്...ബ്ലോഗ് ശില്പശാലക്കു ഒരിക്കല്‍ കൂടി എല്ലാ ഭാവുകങ്ങളും നേരുന്നു...
മലപ്പുറം ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും മലപ്പുറത്തുകാരായ ഒരുപാട് ബ്ലോഗര്‍മാരുടെ പിന്തുണ ഈ മീറ്റിനുണ്ടാകും. തീര്‍ച്ച. എല്ലാ ഭാവുകങ്ങളും നേരുന്നു.
മലപ്പൊര്‍ത്ത് ങ്ങനെ ഒരു നീര്‍ച്ചണ്ടാവ്‌മ്പം പങ്ക്‌ട്‌ക്കാതിര്‌ക്കാന്‍ പറ്റൂല. പഷ്‌ഷെ, പഹേമ്മാരേ ഈ മയത്തേന്നെ ബെക്കണേയന്നോ ഈ സമ്മേളനം. മയ കെയ്‌ഞ്ഞിറ്റ് മത്യായന്നീലേ?
ഏതായാലും അന്ന് മയീം ബേറെ കാര്യായിറ്റ്‌ള്ള പണീം ല്ല്യെങ്കി ഞാന്‍ ബരും. ന്റെ പേരും ആ ലീസ്റ്റ്‌ക്ക് ചേര്‍ത്തിക്കാളീ...
മലപ്പുറത്തുകാരെല്ലാം ഗള്‍ഫിലും,കോഴിക്കോടും,കണ്ണൂരും,കൊച്ചിയിലും,ആണ്ടിപ്പെട്ടിയിലുമായതിനാല്‍ ബ്ലോഗ് നേര്‍ച്ചക്ക് ഒരു കുറവുമുണ്ടാകാതെ എല്ലാവരും കയ്യയച്ച് പിന്തുണനല്‍കി സംഭവം ഭംഗിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.കുണ്ടോട്ടി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ബ്ലോഗര്‍മാര്‍ നേരത്തേ അറിയിച്ചാല്‍ (വ്യവസ്ഥകള്‍ക്കു വിധേയമായി)മാല,ബൊക്ക തുടങ്ങിയ ആചാരമര്യാദകളോടെ സ്വീകരണം നല്‍കി ശില്‍പ്പശാലയിലേക്ക് ആനയിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ് :)
(അനോണികള്‍ക്ക് പതിവുപോലെ എല്ലാ സംരക്ഷണവും ഉറപ്പുവരുത്താന്‍ ബ്ലാക്ക് കാറ്റുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.)
മലപ്പുറത്തെത്താൻ ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ ഏതാണ്? രാവിലെ പർശുരാമന് വന്നാ വല്ലോരു കാണുമോ അവിടെ?
വരാന്‍ ശ്രമിക്കാം.സര്‍വ ആശംസകളും നേരുന്നു........
പ്രിയരേ...
http://brcedapal.blogspot.com
എന്ന വാര്‍ത്താ മുറിയില്‍ വന്നു വല്ലതുമൊക്കെ എഴുതണേ......
കണ്ണൂരാനേ..,
കോഴിക്കോട് ഇറങ്ങി മലപ്പുറത്തേക്ക് ബസ്സില്‍ വരുന്നതാ നല്ലത്.തെക്കുഭാഗത്തുനിന്നുള്ളവര്‍ പട്ടാംബിയിലോ കുറ്റിപ്പുറത്തോ ഇറങ്ങി ബസ്സിനു വരുന്നതായിരിക്കും നല്ലത്.ഷൊര്‍ണ്ണൂരു നിന്നും അങ്ങാടിപ്പുറത്തേക്ക് ട്രൈന്‍ കയറി,അങ്ങാടിപ്പുറത്തുനിന്നും ബസ്സില്‍ മലപ്പുറത്തിറങ്ങുകയുമാകാം.
ഹായ് തോന്ന്യാസി,
ഞങ്ങള്‍ ഇവിടെ തിരുവനന്തപുരം ശില്പശാല നടത്തി.
ഇനി ഞാനും വരുന്നു മലപ്പുറത്തേയ്ക്ക്.
ദയവായി തോന്ന്യാസിയുടെ ഫോണ്‍ നമ്പര്‍ തരാമോ?
സസ്നേഹം,
ശിവ
ആശംസകള്‍!
(ഒരു പാട് ഗള്‍ഫ് ബ്ലോഗേര്‍സ് നാട്ടിലുള്ള സമയമാണല്ലോ)
എല്ലാ ആശംസകളും നന്മകളും നേരുന്നു.
വെള്ളായണി വിജയന്‍
എല്ലാ ഭാവുകങ്ങളും നേരുന്നു
വിജയം നേരട്ടെ.
ഞാനും വരുന്നുണ്ടു ട്ടോ...
ന്റെ ഒടേമ്പിരാനേ....
കോയിക്കോട്ട്‌ന്നും ,കണൂര്ന്നും എന്തിന് തിരോന്തരത്ത് ന്ന് ബെരെ പെട്ടി വരവാണല്ല്......
ഞ്ഞി ചന്ദനക്കൊടം മാത്തരം എത്ത്യാ മതി......
ഷാഫി..മഴയെ വകവയ്ക്കാതെ ധൈര്യമായി വരൂ...
ശിവ സ്വാഗതം...
നജീബ് മാഷ്, ബി ആര്‍ സി എടപ്പാള്‍ തീര്‍ച്ചയായും നിങ്ങളുടെ സാന്നിധ്യം ഉണ്ടാകണം
നിരക്ഷരേട്ടോ വരാന്‍ പറ്റുമോന്ന് നോക്കൂ...
ജൂലായ് 13 ലെ മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുടെ മുന്നോടിയായി ജൂലായ് 6ന് (ഞായര്‍)മലപ്പുറം ഗ്രേസ് ഹോട്ടലില്‍ വച്ചോ,കോട്ടക്കുന്നില്‍ വച്ചോ ശില്‍പ്പശാലയുടെ സംഘാടന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ബ്ലോഗര്‍മാരുടേയും, താല്‍പ്പര്യമുള്ളവരുടേയും ഒരു യോഗം ചേരുന്നുണ്ട്.ഉച്ചക്ക് ശേഷം 2 മണിക്ക് മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവരും മലപ്പുറം-കോട്ടക്കുന്നില്‍ എത്തിച്ചേരുക.നേരത്തെ പരിചയമില്ലാത്തവര്‍ക്കും വരാം. ഫോണില്‍ ബന്ധപ്പെടുനതിനായി blogacademy@gmail.com എന്ന വിലാസത്തില്‍ സ്വന്തം ഫോണ്‍ നംബറും പേരും അറിയിച്ചാല്‍ തിരിച്ചു വിളിക്കുന്നതാണ്.
ഞമ്മക്കും വരണം എന്ന് ഉണ്ടാര്‍ന്നു,, പക്ഷേങ്കിലി വന്നെത്താന്‍ കയിയൂല.. അയ്നോന്ദ് ഒരു പെരുത്ത് ആശംസ പിടിചോളി,,
നമുക്കിതൊരു സംഭവമാക്കണം.ഉഷാറായി ഒരുക്കങ്ങള്‍ നടക്കട്ടെ.
എല്ലാഭാവുകങ്ങളും നേരുന്നു. സാധിച്ചാല്‍ വരുന്നതായിരിക്കും.
Visit my blog
http://janasamaksham.blogspot.com
എല്ലാ ഭാവുകങ്ങളും നേരുന്നു
Post a Comment