Saturday, 14 June 2008

ബ്ലോഗ് ശില്പശാല മലപ്പുറത്തും.............


പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളേ,
കേരള ബ്ലോഗ് അക്കാദമിയുടെ മലയാളം ബ്ലോഗിങ്ങ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബ്ലോഗ് ശില്‍പ്പശാല മലപ്പുറത്തും നടത്തപ്പെടുകയാണ്. പൊതുജനത്തിന് പൊതുവെ അജ്ഞ്ഞാതമോ, അല്ലെങ്കില്‍ അറിയാന്‍ കൊതിക്കുന്നതോ ആയ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പ്രാഥമിക അറിവുകള്‍ പങ്കുവക്കുന്നതാണ് ശില്‍പ്പശാലാ പ്രവര്‍ത്തനം.

ബ്ലോഗര്‍മാരില്‍ പലരുമായും ബന്ധപ്പെട്ടപ്പോള്‍ രണ്ടാം ശനിയാഴ്ചക്കു ശേഷമുള്ള ഞായറാഴ്ച ആയാല്‍ കൂടുതല്‍
സൌകര്യപ്രദമായിരിക്കും എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അതനുസരിച്ച് ജൂലൈ 13-ന് ശില്പശാല നടത്തണമെന്നാണ്
ആഗ്രഹിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മലപ്പുറത്ത് നല്ലൊരു ടീം ഉരുത്തിരിഞ്ഞു വരികയും,ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായി നടത്താനുള്ള സംവിധാനം ഒരുങ്ങുകയും ചെയ്യും.

ഈ ശില്പശാല വളരെ നന്നായി നടത്തേണ്ടതിലേക്ക് എല്ലാ ബ്ലോഗര്‍മാരുടേയ്യും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമാണ്.
അവ കമന്റുകളായി ഇവിടെ ചേര്‍ക്കുകയോ, മെയില്‍ അയക്കുകയോ ചെയ്യണമെന്ന് എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കളോടും
അഭ്യര്‍ത്ഥിക്കുന്നു.സഹകരിക്കാന്‍ താത്പര്യമുള്ള ബ്ലോഗര്‍മാര്‍ തങ്ങളെ ബന്ധപ്പെടുവാനുള്ള നമ്പര്‍ സ്വകാര്യമായി കൈമാറുന്നതിന് താഴെയുള്ള ഏതെങ്കിലും അഡ്രസ്സില്‍ അയക്കുന്നത് കൂടുതല്‍ ഉപകാരപ്രദമായിരിക്കും


മെയിലുകള്‍ അയക്കേണ്ട വിലാസങ്ങള്‍:

1) blogacademy@gmail.com
2)prasanthchemmala@gmail.com
3)chithrakaran@gmail.com
4)ksali2k@gmail.com
5)suneshkrishnan@gmail.com
6)baburajpm@gmail.com
7)sunilfaizal@gmail.com

34 comments:

മുരളിക... said...

ആശംസകളുടെ പൂക്കൂടയുമായി ഒരൊറ്റ കൊട്ടതെങ്ങ.... $%^&**&^%$#@
നന്നായി വരട്ടെ... കോഴിക്കൊട്ടുന്നും നമുക്കെ ആളെ വരുത്താം ട്ടോ.....

Anonymous said...

ഇതു കലക്കും...ഈ.ഞാന്‍ കലക്കും ഹഹ...തോന്ന്യാസി...പ്ലീസ് ഒന്നും ചെയ്യരുത്..പാവം ...

കാന്താരിക്കുട്ടി said...

മലപ്പുറത്തു നടക്കാനിരിക്കുന്ന ബ്ലോഗ് ശില്‍പ്പശാലക്കു എല്ലാ വിധ ആശംസകളും !!!!

അന്യന്‍ said...

വന്ന്‌ വന്ന്‌ മലപ്പുറത്തുകാര്‍ക്കും സ്വൈര്യം കൊടുക്കില്ലഎന്നായിരിക്കാം... :)ശില്‍പശാലയ്ക്ക്‌ ഭാവുകങ്ങള്‍...

നട്ടപിരാന്തന്‍ said...

മലപ്പുറംകാരനാണെങ്കിലും, ഇപ്പോ ഈ ബഹറൈനില്‍ ആയിപോയില്ലേ കുട്ട്യേ.......

അല്ലാച്യാ ഒന്ന് വന്ന് നിങ്ങളെയൊക്കെ ഒന്നു കാണാമായിരുന്നു.....

എല്ലാ ഭാവുകങ്ങളും നേരുന്നു......

ബാജി ഓടംവേലി said...

എല്ലാ വിധ ആശംസകളും !!!!

ബീരാന്‍ കുട്ടി said...

മലപ്പുറത്തെ ബ്ലോഗ്‌ ശില്‍പ്പശാലയിലെങ്കിലും പങ്കെടുക്കാമെന്ന് കരുതിയതാണ്‌. ഒരു അഞ്ചെട്ട്‌ മാസം അങ്ങോട്ട്‌, അല്ലെങ്കില്‍ ഇങ്ങോട്ടോ, നീട്ടിവെച്ചാല്‍, ഞാന്‍ ഇത്‌ കലക്കുമായിരുന്നു. (അപ്പോ, കലക്കന്മര്‍ രണ്ടായി).

തോന്ന്യസ്യേയ്‌, താടിയുള്ള അപ്പനെ പേടിയുണ്ടല്ലെ. അങ്ങനെ വഴിക്ക്‌ വരട്ടെ കാര്യങ്ങള്‌.

മലപ്പുറത്തിന്റെ സ്വന്തം നെയ്ച്ചോറോ, ബിരിയാണിയോ ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം (ഏറൂന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്റെ കൈയിലുണ്ടെന്ന ധൈര്യം) ബീഫ്‌ ഒലത്തിയതും (അത്‌ ഒലത്തും).

ഈ കമന്റിന്റെ മുന്നിലുള്ള ചേട്ടനോ ഞാനോ, രണ്ടിലോരാള്‍ മാത്രമേ പങ്കെടുക്കൂ. കാരണം, രണ്ട്‌ ..ന്തന്മര്‍ ഒരു സ്ഥലത്ത്‌ പറ്റില്ല.

ചിതല്‍ said...

മിക്കവാറും ജുലായില്‍‍ നാട്ടിലെത്തും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ ഞാനും അവിടെ എത്തിയേക്കും.. കുറച്ച് കൂട്ടൂകാരുമായി.. (സ്ഥലം മലപ്പുറത്ത് തന്നെയാകുമോ)..
ശില്‍പശാലയ്ക്ക്‌ ഭാവുകങ്ങള്‍...

OAB said...

നന്നായി നടക്കട്ടെ. ’കലക്കണ്ട‘.ആശംസകള്‍ നേരുന്നു..

കുഞ്ഞന്‍ said...

മലപ്പുറം ബ്ലോഗ് ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...ശില്പശാലയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമാകട്ടെ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മലയാളം വളരട്ടെ അമ്മതന്‍ താരാട്ടുമായി മലയാള മണ്ണ് ഉണരട്ടെ.ആശംസകള്‍ നേരുന്നു.

റഫീക്ക് കിഴാറ്റൂര്‍ said...

ആശംസകള്‍..
നേരാന്‍‌ മാത്രമേ കഴിയൂ.
ഇവിടെയായി പോയില്ലെ.

റഫീക്ക് കിഴാറ്റൂര്‍.
ജിദ്ദ.

കുട്ടന്‍മേനൊന്‍ said...

മലപ്പുറത്തുകാര്‍ക്ക് മാത്രേ ഉള്ളൂ ?
മലപ്പുറത്തിന്റെ അതിര്‍ത്തി പ്രദേശമായ ത്രീശ്ശൂര്‍ക്കാര്‍ക്കൊന്നും പങ്കെടുക്കാന്‍ പാടില്ലേ ?

ഏറനാടന്‍ said...

മലപ്പുറത്തെ ശില്പശാല ഉഷാറാക്കിക്കോളീന്‍. എല്ലാരും ബരൂ ബരൂ.. ജില്ല പ്രശ്നമില്ല കുട്ടന്‍‌മേനോന്‍സേ. ധൈര്യായിട്ട് പോരീന്‍..
മലപ്പുറത്തെ മഹാമഹത്തില് കോല്‍ക്കളീം ഒപ്പനേം ദഫ് മുട്ടും ബൈത്തുചൊല്ലലും ഒക്കെ ബീരാന്‍‌കുട്ടീടെ ആള്‍ക്കാര്‍ ഏറ്റിട്ടുണ്ടെന്ന് ബീരാങ്കുട്ടി കമ്പിയയച്ചിട്ടുണ്ട്. ബീരാങ്കുട്ടി ഇന്റെ അടിച്ചുമാറ്റിയ ക്രെഡിറ്റ് കാര്‍ഡില്‍ വല്ലതുമിട്ട് സീറൊ ബാലന്‍സീന്ന് കൈച്ചിലാക്കിത്തരണേ..
മലപ്പുറം ബ്ലോഗ് ആക്കാഡമിശില്പശാല വല്യൊരു സംഭവമാകട്ടെ..

നിഗൂഢഭൂമി said...

കോഴി ബിരിയാണി ഉണ്ടെങ്കില്‍ വരാം..
[വെറുതെ പറഞ്ഞതാണെ...
സാധിച്ചാല്‍ വരാം...
ആശംസകള്‍....]

യാരിദ്‌|~|Yarid said...

തോന്ന്യാസി, ശില്പശാലക്കു എല്ലാ അഭിനന്ദനങ്ങളും. ഒന്നുമല്ലെങ്കിലും ഇതുവഴി പത്ത് പേരെങ്കിലും ബ്ലോഗെന്തന്നറിയട്ടെ...:)

അനൂപ്‌ കോതനല്ലൂര്‍ said...

ആശംസകള്‍ മലയാളം ബ്ലോഗ് വളരട്ടെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

ശെഫി said...

ആശംസകൾ

കിനാവ് said...

ആശംസകള്‍!!!

ശ്രീ said...

ആശംസകള്‍!
:)

വല്ല്യപുള്ളി l GREAT DOT said...

കൂയ്....................
ഞാനും വരും...
തൃശൂരും, തിരോന്തരത്തും പങ്കെടുക്കണംന്ന്ച്ച്ട്ട് പറ്റീല...
ഇതിനെന്തായാലും വരും...

ആശംസകള്....

മാണിക്യം said...

മലപ്പുറത്തു നടക്കാനിരിക്കുന്ന
ബ്ലോഗ് ശില്‍പ്പശാലക്കു
എല്ലാ വിധ ആശംസകളും !!!!

നന്മകള്‍ നേരുന്നു!!

നന്ദകുമാര്‍ said...

ആശംസകള്‍. എല്ലാ ഭാവുകങ്ങളും...

വി.കെ ആദര്‍ശ് said...

ആശംസകള്‍.. :-)

vahab said...

ങ്ങള്‌ ങ്ങട്ട്‌ പോരിം മലപ്പൊറത്ത്‌ക്ക്‌....!

vrajesh said...

best wishes..

RINISH said...

മലപ്പുറത്തു നടക്കാനിരിക്കുന്ന
ബ്ലോഗ് ശില്‍പ്പശാലക്കു
എല്ലാ വിധ ആശംസകളും
ഹരിതകം
www.haritakam.blogspot.com
kahariringallur@yahoo.co.in

ചാണക്യന്‍ said...

മലപ്പുറം ശില്പശാലക്ക് ആശംസകള്‍

rajesh kunnoth said...
This comment has been removed by the author.
rajesh kunnoth said...

ഞാന്‍ അടുത്തകാലത്താണ് മലപ്പുറം ജില്ലക്കാരനായത്.. മലപ്പുറം - കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയില്‍, നിയമപരമായി മലപ്പുറം ജില്ലയില്‍ താമസിക്കുന്നു. കോഴിക്കോട്, തൃശൂര്‍, ശില്പശാലകളില്‍ പന്കെടുക്കാന്‍ കഴിഞ്ഞില്ല.. മലപ്പുറം ശില്പശാലയില്‍ പന്കെടുക്കണം .. വരും.... ഉറപ്പായും വരും...

ദ്രൗപദി said...

ആശംസകള്‍

സാബിത്ത്.കെ.പി said...

തൊട്ടടുത്തു ഒരു ബ്ലോഗ് മീറ്റ് ഉണ്ടായിട്ടു അറിയാന്‍ കഴിയാത്തതില്‍ വിഷമം ഉണ്ട്. ദയവായി മലപ്പുറത്തെ അടുത്ത മീറ്റിങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍ മെയില് ചെയ്യണം എന്ന് അഭ്യര്‍ദ്തിക്കുന്നു.

ആശംസകളോടെ
സാബിത്ത് .കെ.പി
kpsabith@gmail.com
+919995634434


ലൈവ് മലയാളം

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com