
പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളേ,
സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ശേഷം കേരളം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ വിപ്ലവമായ അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്ക് തുടക്കം കുറിച്ച മലപ്പുറം ഇനി ബ്ലോഗാക്ഷരം കുറിക്കാന്‍ തുടങ്ങുന്നു. കണ്ണൂര്‍, കോഴിക്കോട്,തൃശ്ശൂര്‍,തിരുവനന്തപുരം എന്നീ ജില്ലകളിലെ ജൈത്രയാത്രയ്ക്ക് ശേഷം , കേരള ബ്ലോഗ് അക്കാദമി നേതൃത്വം നല്‍കുന്ന അഞ്ചാമത് ബ്ലോഗ് ശില്പശാല 2008 ജൂലായ് 13ന് മലപ്പുറത്തും നടത്തപ്പെടുകയാണ്.ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ ഹൃദയഭാഗമായ കോട്ടപ്പടിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേസ് ഓഡിറ്റോറിയമാണ് ശില്പശാലാ വേദി.
വഴി അറിയില്ലാ എന്നു പറഞ്ഞു വിഷമിക്കരുത്.
കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവര്‍ ,കോട്ടപ്പടി ബസ് ബേയില്‍ ഇറങ്ങിയ ശേഷം അതേ റോഡിലൂടെ അല്പം മുന്നോട്ട് നടന്നാല്‍ എതിര്‍വശത്തായി ബി.എസ്.എന്‍.എല്‍ ഓഫീസ് കാണാം അതിന്റെ തൊട്ടടുത്താണ് ശില്പശാലാ വേദിയായ ഗ്രേസ് ഓഡിറ്റോറിയം
അതല്ലെങ്കില്‍ മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ ശേഷം കോഴിക്കോട് റോഡില്‍ നടന്നാലും സംഭവസ്ഥലത്തെത്തും.
ഓട്ടോറിക്ഷേലൊന്നും കേറാന്‍ നിക്കണ്ട,അതിനുള്ള ദൂരമൊന്നുമില്ല, ഇനി പത്തുരൂപ പൊടിച്ചേഅടങ്ങൂന്ന് വല്ല വാശീമുണ്ടെങ്കില്‍ ആവാംന്നു മാത്രം
പിന്നെ എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കളും 10 മണിക്കു തന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കുമല്ലോ?
ലാപ്ടോപ് ഉള്ളവര്‍ കൊണ്ടുവരാന്‍ മറക്കരുത്......
അപ്പോ മലപ്പുറം നേര്‍ച്ചയ്ക്ക് വെടിപൊട്ടിക്ക്യല്ലേ?